 |
| |
| പാക് ഉപ പ്രധാനമന്ത്രിയായി ചൌധരി പര്‍വേസ് ഇലാഹിയെ നിയമിച്ചു | | | ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ഉപ പ്രധാനമന്ത്രിയായി ചൌധരി പര്‍വേസ് ഇലാഹിയെ നിയമിച്ചു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സഖ്യകക്ഷിയായ പിഎംഎല്‍- ക്യുവിന്റെ നേതാവാണ് ചൌധരി പര്‍വേസ് ഇലാഹി. എന്നാല്‍ ഇലാഹിക്ക് പ്രധാനമന്ത്രിയുടെ പ്രത്യേകാധികാരങ്ങളൊന്നും ഉണ്ടാകില്ലെന്ന് ക്യാബിനറ്റ് ഡിവിഷന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന് പ്രതിരോധ-ഉല്‍പാദന, വ്യവസായ വകുപ്പുകള്‍ നല്‍കിയിരുന്നു. പിഎംഎല്‍ ക്യൂവിലെ പതിനഞ്ച് പ്രതിനിധികള്‍ കൂടി ഇന്നലെ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. യൂസഫ് റാസ ഗീലാനിയെ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായ രാജാ പര്‍വേസ് അഷറഫിന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം ഇതോടെ 53 ആയി. ശനിയാഴ്ച അഷ്റഫിനൊപ്പം 38 പേര്‍ മന്തിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. |
|
|