സച്ചിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ സാധ്യതാ ടീമില്‍
 
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ 14 വയസിന് താഴെയുള്ളവരുടെ മുംബൈ ക്രിക്കറ്റ് ടീമിലേക്കുള്ള സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു. ഈ വര്‍ഷം നടന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അവധിക്കാല ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഘര്‍ ജിംഖാനയ്ക്കുവേണ്ടി ബാറ്റേന്തിയ അര്‍ജുന്‍ സെഞ്ചുറി നേടി തിളങ്ങിയിരുന്നു. ഇതാണ് മുംബൈ അണ്ടര്‍ 14 സാധ്യതാ ടീമിലേക്ക് ഇടം നേടുന്നതിന് അര്‍ജുന് തുണയായത്. അന്തിമ ടീമിനെ പിന്നീട് പ്രഖ്യാപിക്കും.