 |
| |
| ആര്യ വീണ്ടും മലയാളത്തില്‍ | | | | ചെന്നൈ: എണ്‍പതുകളുടെ തുടക്കത്തില്‍ മമ്മൂട്ടി നായകനായി ഹിറ്റാക്കി മാറ്റിയ സാമ്രാജ്യം സിനിമയുടെ രണ്ടാം ഭാഗം വരുന്നു. അലക്സാണ്ടര്‍ എന്ന പ്രധാന കഥാപാത്രം ആരെന്ന് ഇനിയും തീരുമാനിച്ചില്ലെങ്കിലും രണ്ടാംഭാഗത്തില്‍ മലയാളിയും തമിഴകത്തെ ഹീറോയുമായ ആര്യ പ്രധാനറോളില്‍ അഭിനയിക്കുമെ ന്ന് ഉറപ്പായി. മലയാളത്തിലും തമിഴിലുമായി നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നതു പ്രശസ്ത തമിഴ് സംവിധായക ന്‍ പേരരശാണ്. മുഹമ്മദ് ഷഫീഖാണു തിരക്കഥയെഴുതുന്നത്.
തമിഴ് താരങ്ങളായ പ്രകാശ്രാജ്, അര്‍ജുന്‍ എന്നിവരോടൊപ്പം ബിജു മേനോ ന്‍, മനോജ് കെ. ജയന്‍, സുരാജ് തുടങ്ങിയവര്‍ അഭിനയിക്കും. അറിന്തും അറിയാമലും എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാസര്‍ഗോഡ് സ്വദേശിയായ ആര്യ ചലച്ചിത്ര ലോകത്തെത്തിയത്. ആദ്യ ചിത്രത്തിലെ അഭിനയത്തിനു തമിഴിലെ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ആര്യക്കു ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഉറുമിയില്‍ ചിറക്കല്‍ കൊത്തുവാള്‍ എന്ന വേഷത്തില്‍ ആര്യ മലയാളത്തിലും ചുവടുവച്ചിരുന്നു. |
|
|