 |
| |
| കൊളംബിയയില്‍ ബസിനു നേരെ ആക്രമണം; നാലു മരണം | | | | ബൊഗോട്ട: കൊളംബിയയിലെ തെക്കുപടിഞ്ഞാറന്‍ നരിനോ പ്രവിശ്യയില്‍ ബസിനു നേരെ ഫാര്‍ക്ക് വിമത തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫാര്‍ക്ക് തീവ്രവാദികളുടെ പരിശോധനാ കേന്ദ്രത്തില്‍ ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ വിസമ്മതിച്ചതേത്തുടര്‍ന്നാണ് ആക്രമണമുണ്ടായത്. |
|
|