രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രണാബിനെതിരെ മത്സരിക്കുമെന്ന് ജെഠ്മലാനി
 
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥിയായ പ്രണാബ് മുഖര്‍ജിക്കെതിരെ മത്സരിക്കുമെന്ന് മുന്‍ നിയമ മന്ത്രി റാം ജെഠ്മലാനി. പ്രണാബ് തന്റെ സുഹൃത്താണെങ്കിലും അദ്ദേഹത്തിന്റെ സ്ഥആനാര്‍ഥിത്വം അംഗീകരിക്കുന്നില്ലെന്നും ജെഠ്മലാനി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്നറിയാം. എങ്കിലും കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്താന്‍ തയാറാവത്ത പ്രണാബിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മത്സരിക്കാന്‍ തയാറാവുന്നതെന്നും ജെഠ്മലാനി പറഞ്ഞു.