 |
| |
| ബച്ചന്‍സ് ദമ്പതികള്‍ പ്രമേഹ ചികിത്സാ രംഗത്ത് | | | | മുംബൈ: ബോളിവുഡിലെ സൂപ്പര്‍ ദമ്പതികള്‍ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും പ്രമേഹ രോഗികളെ സഹായിക്കാനൊരുങ്ങുന്നു. ഇംഗ്ളീഷ് പാര്‍ലമെന്റില്‍ 25 വര്‍ഷം പൂര്‍ത്തിയാ ക്കിയ ഇന്ത്യന്‍ വംശജന്‍ കെയ്ത്ത് വാസിനെ ആദരിക്കാന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് ബച്ചന്‍ ദമ്പതിമാര്‍ പ്രമേഹരോഗികളെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.
രണ്ടാംഘട്ട പ്രമേഹരോഗ ബാധിതനായ കെയ്ത്ത് വാസിന്റെ തന്നെ സില്‍വര്‍ സ്റാര്‍ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. മുംബൈ ആസ്ഥാനമാക്കി സില്‍വര്‍ സ്റാറിന്റെ നാലാം ഡയബറ്റിക് യൂണിറ്റ് തുറക്കുന്നതിനാണ് ബച്ചന്‍സ് പണംമുടക്കുന്നത്. ലണ്ടനില്‍ 34 ലക്ഷം പ്രമേഹരോഗികളും ഇന്ത്യയില്‍ 6.1 കോടി പ്രമേഹരോഗികളുമുണ്ട്. കൃത്യമായ ചികിത്സാരീതിയിലൂടെയും ബോധവത്കരണത്തിലൂടെയും രണ്ടാംഘട്ട പ്രമേഹ രോഗം ഒരു പരിധിവരെ നിയന്ത്രിക്കാം. ഇത്തരത്തിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് സില്‍വര്‍ സ്റാര്‍ നടത്തുന്നത്. ഐശ്വര്യയും അഭിഷേകും തന്റെ സംരംഭത്തില്‍ പങ്കാളിയായതില്‍ അതിയായി സന്തോഷിക്കുന്നുണ്െടന്ന് കെയ്ത്ത് വെളിപ്പെടുത്തി. |
|
|