ലിയാന്‍ഡര്‍ പെയ്സിന് ഒളിംപിക്സ് യോഗ്യത
 
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പെയ്സ് ഒളിംപിക്സ് യോഗ്യത നേടി. പുതിയ എടിപി ടെന്നിസ് റാങ്കിംഗ് ഡബിള്‍സില്‍ പെയ്സ് ഏഴാം സ്ഥാനത്തെത്തിയതോടെയാണ് ലണ്ടന്‍ ഒളിംപിക്സിന് യോഗ്യത ലഭിച്ചത്. എന്നാല്‍ ഇന്ത്യയുടെ വനിതാ താരം സാനിയ മിര്‍സയ്ക്ക് ഇതുവരെ യോഗ്യത ലഭിച്ചില്ല. പുതിയ റാങ്കിംഗില്‍ സാനിയക്ക് 12-ാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. പുതിയ റാങ്കിംഗില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ 12-ാം സ്ഥാനത്തും മഹേഷ് ഭൂപതി 14-ാം സ്ഥാനത്തുമാണ്. റാങ്കിംഗില്‍ ആദ്യ പത്തില്‍ എത്തുന്നവര്‍ക്കേ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കൂ.