 |
| |
| കടല്‍ക്കൊല: ജാമ്യക്കാരന്റെ അപേക്ഷ കോടതി തള്ളി | | | | കൊല്ലം: കടലിലെ കൊലപാതകക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യം നിന്നയാള്‍ ദുബായിലേക്ക് പോകുന്നതിന് അനുമതി തേടി നല്‍കിയ അപേക്ഷ കോടതി തള്ളി. ശക്തികുളങ്ങര വള്ളിക്കീഴ് ദേവീകൃപയില്‍ ജ്യോതികുമാര്‍ നല്‍കിയ അപേക്ഷയാണ് ജില്ലാ സെഷന്‍സ് ജഡ്ജി പി.ഡി.രാജന്‍ തള്ളിയത്. കേസിന്റെ വിചാരണ കോടതിക്ക് ഇതിന് അനുമതി നല്‍കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.
ജാമ്യം സംബന്ധിച്ച ഉപാധികളും വ്യവസ്ഥകളും നിര്‍ദേശിച്ചത് ഹൈക്കോടതിയാണ്. അതുകൊണ്ട് ജാമ്യക്കാരന് ഈ ആവശ്യത്തിന് ഹൈക്കോടതിയെ സമീപിക്കാമെന്നും ജഡ്ജി വ്യക്തമാക്കി.ജ്യോതികുമാറിന്റെ അപേക്ഷയില്‍ തിങ്കളാഴ്ചയാണ് വാദം പൂര്‍ത്തിയായത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് കോടതിയില്‍ ഹാജരായി. |
|
|