സ്മാര്‍ട്സിറ്റി പ്രദേശത്ത് കെഎസ്ഇബിയുടെ ടവര്‍ നിര്‍മാണം തടഞ്ഞു
 
കാക്കനാട്: സ്മാര്‍ട്സിറ്റി പ്രദേശത്ത് കെഎസ്ഇബിയുടെ ടവര്‍ നിര്‍മാണം പോലീസ് ഇടപെട്ട് തടഞ്ഞു. സ്മാര്‍ട്സിറ്റി മാനേജിംഗ് ഡയറക്ടറും കെഎസ്ഇബിയുടെ സൂപ്രണ്ടിംഗ് എന്‍ജിനിയറും ഇതുസംബന്ധിച്ച് എഗ്രിമെന്റ് ഒപ്പുവച്ചത് ടവര്‍ നിര്‍മാണക്കാര്‍ അറിയാതിരുന്നതാണ് വീണ്ടും പ്രതിസന്ധിക്ക് കാരണമായതെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷേക്ക് പരീത് പറഞ്ഞു. സ്മാര്‍ട്ട്സിറ്റിയുടെ സെക്യൂരിറ്റി വിഭാഗമാണ് പോലീസിനെ അറിയിച്ചതും ടവര്‍നിര്‍മാണം തടസപ്പെടുത്തിയതും. കെഎസ്ഇബിയുടെ 1.87 ഏക്കര്‍ സ്ഥലം സ്മാര്‍ട്സിറ്റിക്ക് വിട്ടുകൊടുത്തപ്പോള്‍ അത്രയും സ്ഥലം സ്മാര്‍ട്സിറ്റി തിരിച്ചും നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച എഗ്രിമെന്റാണ് ഇരുകൂട്ടരും അംഗീകരിച്ച് ഒപ്പുവച്ചിട്ടുള്ളത്. താഴെത്തട്ടിലേക്ക് ഇക്കാര്യങ്ങള്‍ അറിയിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.