 |
| |
| സിറിയയില്‍ അംഗവിച്ഛേദം നടത്തിയ 25 മൃതശരീരങ്ങള്‍ കണ്ടെടുത്തു | | | | ദമാസ്കസ്: സിറിയയില്‍ അംഗവിച്ഛേദം നടത്തിയ നിലയില്‍ 25 മൃതശരീരങ്ങള്‍ കണ്ടെടുത്തു. തലസ്ഥാനമായ ദമാസ്കസിലെ അല്‍ ഖ്വാദമില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പ്രദേശവാസികള്‍ നല്‍കിയ വിവരമനുസരിച്ച് സൈന്യം നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. കൈകള്‍ ഛേദിച്ച നിലയിലാണ് മൃതദേഹങ്ങള്‍. ആഭ്യന്തര സംഘര്‍ഷം തുടരുന്ന സിറിയയില്‍ സായുധ തീവ്രവാദ സംഘം കൂട്ടക്കൊല നടത്തി മൃതദേഹങ്ങള്‍ മറവു ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
|
|
|