 |
| |
| ഭൂപതിയുടെയും ബൊപ്പണ്ണയുടെയും വിലക്ക് കര്‍ണാടക ഹൈക്കോടതി സ്റേ ചെയ്തു | | | | ന്യൂഡല്‍ഹി: ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതിക്കും രോഹന്‍ ബൊപ്പണ്ണയ്ക്കും ടെന്നീസില്‍ രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ നടപടി കര്‍ണാടക ഹൈക്കോടതി സ്റേ ചെയ്തു. ഒളിമ്പിക്സില്‍ ലിയാണ്ടര്‍ പെയ്സിനൊപ്പം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഭൂപതിക്കും ബൊപ്പണ്ണയ്ക്കും അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയത്. 2014 ജൂണ്‍ 30 വരെയായിരുന്നു വിലക്ക്. |
|
|