പശ്ചിമ ബംഗാളില്‍ ആറ് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ചു
 
കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്, യുപിഎ മുന്നണി ഉപേക്ഷിച്ച സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ ആറ് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഔദ്യോഗിക വസതിയായ റൈറ്റേഴ്സ് ബിള്‍ഡിംഗില്‍ എത്തിയാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയത്. മനസ് ഭുന്യ, അബു ഹെന, സുനില്‍ തര്‍കി, അബു നാസര്‍ ഖാന്‍ ചൌധരി, സബീനാ യാസ്മീന്‍, പ്രമാദനാഥ് റോയ് എന്നിവരാണ് രാജി വച്ച മന്ത്രിമാര്‍. ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു വേണ്ടി ഒക്ടോബര്‍ പന്ത്രണ്ടിന് കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന ഘടകം യോഗം ചേരുന്നുണ്ട്.