ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കിയത് പ്രതിഷേധാര്‍ഹം: വയലാര്‍ രവി
 
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുളള എയര്‍ ഇന്ത്യാ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് കേന്ദ്ര പ്രവാസി മന്ത്രി വയലാര്‍ രവി. ഇക്കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും രവി പറഞ്ഞു.