 |
| |
| നായ്ക്കളെ വെട്ടി പരിക്കേല്‍പ്പിച്ച പ്രദേശങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍ | | | | മലപ്പുറം: ജില്ലയുടെ വിവിധയിടങ്ങളില്‍ നായ്ക്കളെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങുകയും ബന്ധപ്പെട്ട പ്രദേശങ്ങള്‍ പോലീസിന്റെ നിരീക്ഷണവലയത്തിലാവുകയും ചെയ്തു. കുറ്റൂളി, കീഴുപറമ്പ്, തൃക്കളയൂര്‍ പഴംപറമ്പ് എന്നിവിടങ്ങളിലാണ് പരിശോധന. പ്രദേശത്ത് പത്തിലധികം നായ്ക്കളുടെ കഴുത്തിനു മുകളില്‍ വെട്ടേറ്റ നിലയില്‍ കാണപ്പെട്ടിരുന്നു. രാത്രിസമയങ്ങളില്‍ അപരിചിതര്‍ ഇവിടങ്ങളിലേക്കു വരുന്നുണ്േടായെന്നും മറ്റുമാണ് പോലീസ് അന്വേഷിക്കുന്നത്.
പ്രദേശത്തെ മുന്‍ സംഘര്‍ഷങ്ങളുമായി ഇതിനുബന്ധമുണ്േടായെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സംശയമുള്ള കേന്ദ്രങ്ങളില്‍ പോലീസ് തെരച്ചിലും നടത്തുന്നുണ്ട്. അതിനിടെ ജില്ലയുടെ മറ്റു പ്രദേശങ്ങളിലും ഇത്തരത്തില്‍ നായ്ക്കളെ വെട്ടിപരിക്കേല്‍പ്പിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
പൂക്കോട്ടുംപാടം, ചുള്ളിയോട്, മാമ്പറ്റ എന്നിവിടങ്ങളില്‍ വെട്ടേറ്റ നായ്ക്കളെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു എസ്ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്. ഇതിനകം പലരെയും ചോദ്യം ചെയ്തെങ്കിലും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളുടെ ആയുധപരിശീലനമാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. ആയുധ പരിശീലനം സംബന്ധിച്ചു ചില സൂചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്െടങ്കിലും അന്വേഷണ വിവരം പുറത്തുവിടേണ്െടന്നാണ് തീരുമാനം.
സംഭവത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും മറ്റു ഭാഗങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായതോടെ അന്വേഷണം ശക്തമാക്കാനാണ് പോലീസ് നീക്കം.
സംഘര്‍ഷമുണ്ടാക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതുന്നതായും പോലീസ് പറഞ്ഞു. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ രാത്രിസമയത്തെ പട്രോളിംഗ് തുടരാനാണ് പോലീസ് തീരുമാനം.
|
|
|