 |
| |
| വി.എസിന്റെ കൂടംകുളം യാത്ര: ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് കാരാട്ട് | | | | ന്യൂഡല്‍ഹി: വി.എസിന്റെ കൂടംകുളം യാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഒഴിഞ്ഞുമാറി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ആഹ്വാനം ചെയ്ത ബന്തിന്റെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെയാണ് കാരാട്ടിനോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ആരാഞ്ഞത്.
കൂടംകുളം വിഷയത്തില്‍ കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിച്ച പ്രമേയത്തിലെ ഒരു ഖണ്ഡികയില്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു. വി.എസ് പോയതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ ഒരുങ്ങവേ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് കാരാട്ട് എഴുന്നേല്‍ക്കുകയും ചെയ്തു. |
|
|