 |
| |
| ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാവില്ലെന്ന് വി.എസ് | | | | പന്തളം: ബഹുജന പ്രക്ഷോഭത്തിന് മുന്നില്‍ ഏതു പ്രധാനമന്ത്രി ബട്ടണമര്‍ത്തിയാലും ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാവില്ലെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇലവുംതിട്ടയില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കണം. അമേരിക്ക ബട്ടണമര്‍ത്തുമ്പോള്‍ അതിനനുസരിച്ച് ചലിക്കുന്നയാളായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അധഃപതിച്ചു. പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചത് ജനദ്രോഹപരമായ നടപടിയാണ്. സിലിണ്ടറുകളുടെ എണ്ണം നിലനിര്‍ത്താനും ഡീസലിന്റെ വില കുറയ്ക്കാനും വിലക്കയറ്റം തടഞ്ഞു നിര്‍ത്താനും നടപടി വേണമെന്നും വി.എസ്. ആവശ്യപ്പെട്ടു. അഴിമതിയില്‍ മുങ്ങിക്കുളിച്ച പ്രധാനമന്ത്രി രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്. എന്നാല്‍ കോണ്‍ഗ്രസിനും സ്വന്തം പാര്‍ട്ടിയിലെ തമ്മിലടി മൂലം ബിജെപിക്കും ഈ ആവശ്യമുന്നയിക്കാനാവില്ലെന്നും വി.എസ്. പറഞ്ഞു. |
|
|