 |
| |
| ചൈന മാസ്റേഴ്സ്: സിന്ധു ക്വാര്‍ട്ടറില്‍; കശ്യപ് പുറത്ത് | | | | ബെയ്ജിംഗ്: ചൈന മാസ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. തായ്ലന്‍ഡിന്റെ ലോക പതിനാലാം നമ്പര്‍ താരം പോണ്‍ടിപ് ബുരാനപ്രസേര്‍സക്കിനെ അട്ടിമറിച്ചാണ് ലോക 24-ാം നമ്പര്‍ താരമായ സിന്ധു ക്വാര്‍ട്ടറില്‍ ഇടംനേടിയത്. സ്കോര്‍: 10-21, 21-7, 21-19. 47 മിനിറ്റു നീണ്ട പോരാട്ടത്തിനൊടുവിലാണ് ആദ്യ സെറ്റ് നഷ്ടമായിട്ടും മികച്ച തിരിച്ചുവരവ് നടത്തി സിന്ധു ക്വാര്‍ട്ടറിലെത്തിയത്.
ഇന്ത്യയുടെ ഒളിമ്പിക് താരം സൈന നെഹ്വാളിന്റെ അഭാവത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സിന്ധു മാത്രമാണ് ചൈന മാസ്റേഴ്സില്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കുന്നത്. അതേസമയം, ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് രണ്ടാം റൌണ്ടില്‍ തോറ്റു പുറത്തായി. ഇന്ത്യയുടെ തന്നെ ഗുരുസായി ദത്തിനോടാണ് കശ്യപ് തോല്‍വി വഴങ്ങിയത്. സ്കോര്‍: 16-21, 21-18, 21-4. ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് ചൈനയുടെ ചെന്‍ ലോങാണ് ഗുരുസായിയുടെ എതിരാളി. |
|
|