 |
| |
| 'വിരമിക്കല്‍ സച്ചിന്‍ തീരുമാനിക്കട്ടെ' | | | | ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും എപ്പോള്‍ വിരമിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സച്ചിനാണെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം അബ്ദുള്‍ ഖാദര്‍. ഒരു കളിക്കാരന് അയാള്‍ കളിക്കുന്ന കാലഘട്ടം മുഴുവന്‍ ഫോം നിലനിര്‍ത്തിയേ മതിയാവൂ എന്നു വാശിപിടിക്കാനാവില്ല. സച്ചിന്‍ തന്റെ കരിയറില്‍ സ്ഥിരത കാത്തു സൂക്ഷിച്ചയാളാണ്. അതും മറ്റൊരു താരത്തിനും സാധിക്കാത്ത വിധത്തില്‍. അയാളുടെ കരിയറിലും ചിലപ്പോള്‍ താഴ്ചകളുണ്ടായേക്കാം. അപ്പോള്‍ അയാള്‍ കളിമതിയാക്കണം എന്നു പറയുന്നത് ക്രൂരമാണ്. ഖാദര്‍ പറഞ്ഞു. ഇന്നലെ മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ സച്ചിന്‍ കളിമതിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നു പറഞ്ഞി രുന്നു. |
|
|