യുഎസില്‍ വ്യോമാഭ്യാസത്തിനിടെ അപകടം; പൈലറ്റ് മരിച്ചു
 
വാഷിംഗ്ടണ്‍: യുഎസിലെ ലോവയില്‍ വ്യോമാഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. ലോവയിലെ ഡാവന്‍പോര്‍ട്ടിനു സമീപമാണ് സംഭവം. ആയിരക്കണക്കിനു കാണികള്‍ക്കായി ഒരുക്കിയ വ്യോമാഭ്യാസ പ്രകടനത്തില്‍ പങ്കെടുത്ത മൂന്നു വിമാനങ്ങളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട വിമാനം തകര്‍ന്നു വീണതേത്തുടര്‍ന്ന് വന്‍ സ്ഫോടനവുമുണ്ടായി. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.