 |
| |
| ഹാരി രാജകുമാരനു പിന്തുണയുമായി കെയ്റ്റ് മിഡില്‍ടണ്‍ | | | | ലണ്ടന്‍: നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് വിമര്‍ശനം നേരിടുന്ന ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിക്ക് പിന്തുണയുമായി കെയ്റ്റ് മിഡില്‍ടണ്‍. രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്നു കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് ഹാരിക്കു പിന്തുണ നല്‍കാന്‍ കെയ്റ്റ് മുന്നോട്ടുവന്നിരിക്കുന്നത്. അതേസമയം, ഭര്‍ത്താവായ വില്യം രാജകുമാരുമായി സംസാരിച്ചുറപ്പിച്ച ശേഷമാണ് ഹാരിയെ പിന്തുണയ്ക്കാന്‍ കെയ്റ്റ് രംഗത്തെത്തിയത്. ഹാരി സഹതാപം അര്‍ഹിക്കുന്നുവെന്നും ഹാരിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കഴിയാവുന്ന വിധത്തിലൊക്കെ സഹായിക്കുമെന്നും കെയ്റ്റ് പറഞ്ഞു. ഇതിനെല്ലാം വില്യമിന്റെ പിന്തുണ തനിക്കുണ്ടെന്നും കെയ്റ്റ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ ലാസ് വേഗാസ് ഹോട്ടലില്‍ അവധിക്കാല ആഘോഷത്തിനിടെ എടുത്ത നഗ്ന ചിത്രങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്. രാജകുടുംബത്തിന് അപമാനമാണ് രാജകുമാരന്റെ പ്രവൃത്തിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. രാജകുമാരന്റെ ചിത്രം മര്‍ഡോക്കിന്റെ ടാബ്ളോയ്ഡ് പത്രമായ ദി സണില്‍ പ്രസിദ്ധീകരിച്ചതോടെ ഹാരി വിവാദകുമാരനായി. ഹാരി രാജകുമാരന്‍ നഗ്നനായി നില്‍ക്കുന്ന ചിത്രം അമേരിക്കയിലെ പ്രമുഖ ഗോസിപ് വെബ്സൈറ്റായ ടി.എം.സറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ അതിവേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. |
|
|