 |
| |
| മദ്യനയത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി | | | | ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആവിഷ്കരിച്ച മദ്യനയത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതിയാണ് മദ്യനയത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയിരുന്നത്. ഇതിനെതിരേ നെടുമങ്ങാട് മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ബിനു നല്‍കിയ ഹര്‍ജി കോടതി നേരത്തെ ഫയലില്‍ സ്വീകരിച്ചിരുന്നു.
ഈ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ലെന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. സ്റാര്‍ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തിയതും ബാറുകള്‍ക്ക് ദൂരപരിധി ഏര്‍പ്പെടുത്തിയതുമായ വ്യവസ്ഥകളായിരുന്നു ഹൈക്കോടതി സ്റേ ചെയ്തിരുന്നത്. വ്യവസ്ഥകള്‍ ശാസ്ത്രീയ വീക്ഷണത്തോടെയല്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. |
|
|