 |
| |
| പി.സി. ജോര്‍ജിനും ഫാന്‍സ് അസോസിയേഷന്‍ | | | | പൊന്‍കുന്നം: കോട്ടയം ജില്ലയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയക്കാരുടെ ഫാന്‍സ് ബോര്‍ഡുകള്‍ സജീവമാകുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പ് വി.എസ്. അച്യുതാനന്ദന്റെ പേരില്‍ ഉയര്‍ന്ന ഫാന്‍സ്് അസോസിയേഷന്റെ ബോര്‍ഡിന്റെ വിവാദം മേഖലയിലെ പാര്‍ട്ടിക്ക്ുള്ളില്‍ സജീവ ചര്‍ച്ചയായി മാറിയതിനു പിന്നാലെയാണ് കേരളാ കോണ്‍ഗ്രസ് -എം നേതാവും ചീഫ് വിപ്പുമായ പി.സി. ജോര്‍ജിന്റെ പേരില്‍ പൊന്‍കുന്നം 20ാം മൈലില്‍ ഫാന്‍സ് അസോസിയേഷന്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നെല്ലിയാംപതി വിഷയത്തില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും രണ്ട് തട്ടിലായതാണ് ഫാന്‍സ് അസോസിയേഷന്‍ ബോര്‍ഡ് പ്രത്യക്ഷപ്പെടാന്‍ കാരണമെന്നാണ് സൂചന. 'നിയമസഭയിലെ ഗര്‍ജിക്കുന്ന സിംഹവും മലയോര മേഖലയെ വികസനത്തിന്റെ തട്ടകവുമാക്കിമാറ്റിയ ജന നായകന്‍ പി.സി. ജോര്‍ജിന് ആയിരമായിരം അഭിവാദ്യങ്ങള്‍' എന്ന് ആലേഖനം ചെയ്തിരിക്കുന്ന ബോര്‍ഡില്‍ പി.സി. ജോര്‍ജിന്റെ പൂര്‍ണരൂപത്തിലുള്ള ഫളക്സാണ് സ്ഥാപിച്ചിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പോര് ശക്തമായി നില്‍ക്കുന്ന കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ ഇത്തരത്തില്‍ പി.സി. ജോര്‍ജ് ഫാന്‍സ് അസോസിയേഷന്‍ രംഗത്ത് വന്നതിന് പിന്നില്‍ നെല്ലിയാംപതി മാത്രമല്ലെന്നും യുഡിഎഫിനുള്ളിലെ തന്നെ ചില പ്രാദേശിക പ്രശ്നങ്ങളും ഉണ്െടന്ന് പറയപ്പെടുന്നു. പി.സിയുടെ ഫളക്സ് പ്രത്യക്ഷപ്പെട്ടതോടെ മേഖലയില്‍ വി.ഡി. സതീശന്റെ പേരിലും താമസിക്കാതെ ഫളക്സ് ബോര്‍ഡുകള്‍ ഉയരും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.. |
|
|