 |
| |
| ഒളിമ്പിക്സിനു ബ്രസീല്‍ തയാറായിട്ടില്ല | | | | ലണ്ടന്‍: 2016 ഒളിമ്പിക്സ് നടത്തുന്നതില്‍ ബ്രസീല്‍ തയാറാണെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നു ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. അടുത്ത ഒളിമ്പിക്സ് നടത്തുന്നതിനുള്ള അവസരം ബ്രസീലിന്റെ റിയോ ഡി ഷാനെറോയ്ക്കാണ് കൈവന്നിരിക്കുന്നത്. 2014 ലോകകപ്പ് ഫുട്ബോളും ബ്രസീലിലാണ് അരങ്ങേറുന്നത്.
നിര്‍മാണപ്രവര്‍ത്തനങ്ങളിലും ചെറിയ പ്രശ്നങ്ങള്‍ ഉണ്ട്. കൂടാതെ ആശയവിനിമയത്തിന്റെ കാര്യത്തിലും പുരോഗതി ഉണ്ടായിട്ടില്ല. ഗതാഗതപ്രശ്നങ്ങളും ഉണ്ട്- അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇവയെല്ലാം വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി പെലെ അറിയിച്ചു. ജനങ്ങള്‍ പറയുന്നു കാര്യങ്ങള്‍ എളുപ്പമാണെന്ന് പക്ഷേ തനിക്കു അതു തോന്നുന്നില്ല കാരണം എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് രണ്ടുവര്‍ഷമേയുള്ളൂ. ഇതേക്കുറിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ഡില്‍മ റൂസഫുമായി സംസാരിച്ചു. അവര്‍ പറഞ്ഞത് ലോക കായിക മാമാങ്കം നടത്തുന്നതിന് തന്റെ കഴിവിന്റെ പരാമാവധി പരിശ്രമിക്കും. പക്ഷേ ഞങ്ങള്‍ ഇതുവരെ തയാറായിട്ടില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
|
|