ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നെല്ലിയാമ്പതിക്ക് അയയ്ക്കണമെന്ന് വി.എം. സുധീരന്‍
 
ആലപ്പുഴ: ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നെല്ലിയാമ്പതിയിലേക്ക് അയയ്ക്കണമെന്ന് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. നെല്ലിയാമ്പതി വിഷയം രാഷ്ട്രീയ വിവാദമാകേണ്ട കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ തോട്ടങ്ങള്‍ ഏറ്റെടുക്കുകയെന്നത് വനംവകുപ്പിന്റെ ന്യായമായ അവകാശങ്ങളാണ്. ഇത് എങ്ങനെ വിവാദത്തിലായെന്നത് താന്‍ അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.