ടിന്റു ലൂക്ക സെമിയില്‍
 
ലണ്ടന്‍: ഇന്ത്യയുടെ ടിന്റു ലൂക്ക ഒളിമ്പികസ് 800 മീറ്റര്‍ സെമിഫൈനലില്‍ പ്രവേശിച്ചു. രണ്ടാം ഹീറ്റ്സില്‍ ഫോട്ടോ ഫിനിഷിലൂടെ മൂന്നാം സ്ഥാനത്തെത്തിയാണ് ടിന്റു സെമിയില്‍ കടന്നത്. 2 മിനിറ്റ് 1.75 സെക്കന്റിലാണ് ടിന്റു ഫിനിഷ് ചെയ്തത്. പി.ടി.ഉഷയുടെ ശിഷ്യയായ ടിന്റു ഷൈനി വില്‍സണ്‍ 15 വര്‍ഷങ്ങള്‍ക്കുമുമ്പ് കുറിച്ച ദേശീയ റെക്കോഡാണ് ഹീറ്റ്സില്‍ തിരുത്തിയത്.