 |
| |
| ബോക്സിംഗ്: മേരി കോം സെമിയില്‍ പുറത്ത് | | | | ലണ്ടന്‍: ഒളിമ്പിക്സ് വനിതാ വിഭാഗം ബോക്സിംഗ് ഫ്ളൈവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ സുവര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന മേരി കോം സെമിഫൈനലില്‍ പുറത്തായി. ബ്രിട്ടന്റെ ലോക രണ്ടാം നമ്പര്‍ താരം നിക്കോള ആഡംസിനോടാണ് മേരി തോറ്റത്. 6-11 എന്ന സ്കോറിനാണ് മേരി തോറ്റത്. ആദ്യ റൌണ്ടില്‍ തുടര്‍ന്ന ലീഡ് ബ്രിട്ടീഷ് താരം നാലാം റൌണ്ട് വരെ നിലനിര്‍ത്തുകയായിരുന്നു. സെമിയില്‍ തോറ്റെങ്കിലും മേരിക്ക് വെങ്കല മെഡല്‍ ലഭിക്കും. ഇതോടെ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് മൂന്ന് വെങ്കലവും ഒരു വെള്ളിയുമായി. |
|
|