പ്രതാപനും ജോര്‍ജുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
 
ആലപ്പുഴ: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജും ടി.എന്‍.പ്രതാപന്‍ എംഎല്‍എയും തമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താനും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ പ്രശ്നത്തില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെ സപിഎം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.