യെമനില്‍ ചാവേറാക്രമണം: 42 മരണം
 
സന: യെമനിലെ തെക്കന്‍ പ്രവിശ്യയായ അബ്യാനില്‍ ചാവേറാക്രമണത്തില്‍ 42 പേര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സംസ്കാരച്ചടങ്ങ് നടക്കുന്നതിനിടയിലേക്ക് തള്ളക്കയറിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. യെമനി സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആദിവാസി സായുധ സംഘത്തില്‍ പെട്ടവരാണ് മരിച്ചവര്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.