 |
| |
| എയ്ഡഡ് മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് എന്‍എസ്എസ് | | | | ചങ്ങനാശേരി: എയ്ഡഡ് മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ നിലപാടാണ് സ്വീകരിച്ചതെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്‍എസ്എസ് അനര്‍ഹമായി ഒന്നും നേടിയിട്ടില്ലന്നും അതിന് ധവളപത്രം ഇറക്കേണ്ടകാര്യമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. അഞ്ചാം മന്ത്രിപ്രശ്നത്തില്‍ നടത്തിയ വകുപ്പുമാറ്റം ഭൂരിപക്ഷസമുദായത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്റെ സമ്മേളനത്തില്‍ വായിച്ച പ്രസ്താവനയിലാണ് സുകുമാരന്‍ നായര്‍ ഇക്കാര്യം പറഞ്ഞത്. |
|
|