സത്നസിംഗ് മാന്‍ മരിച്ചതെന്ന് പീഡനം മൂലമെന്നു ബന്ധു
 
തിരുവനന്തപുരം: അമൃതാനന്ദമയി മഠത്തില്‍ മാതാ അമൃതാനന്ദമയി ദര്‍ശനം നല്‍കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറി പരിഭ്രാന്തി സൃഷ്ടിച്ച ബിഹാര്‍ ഗയ സ്വദേശി സത്നസിംഗ്് മാന്‍ മരിച്ചത് പോലീസ് പീഡനത്തെ തുടര്‍ന്നാണ് ബന്ധു വിമല്‍ കിഷോര്‍ ആരോപിച്ചു. മാനസിക രോഗിയാണെന്ന് ബോധ്യമുണ്ടായിട്ടും പോലീസ് വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി. സംസ്ഥാന സര്‍ക്കാരും ദേശീയമനുഷ്യാവകാശ കമ്മിഷനും വിഷയത്തില്‍ ഇടപെടണമെന്നും വിമല്‍ ആവശ്യപ്പെട്ടു.ഇന്നലെ രാത്രി എട്ടരയോടെയാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന സത്നാം സിംഗ്മാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.