മാവേലിക്കരയില്‍ ട്രെയിനുകള്‍ക്ക് സ്റോപ്പ് അനുവദിച്ചു
 
ന്യൂഡല്‍ഹി: മാവേലിക്കര റെയില്‍വേ സ്റേഷനില്‍ ഓഗസ്റ്റ് 18 മുതല്‍ രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, കൊച്ചുവേളി- യശ്വന്ത്പുര്‍ ഗരീബ് രഥ് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് സ്റോപ്പ് അനുവദിച്ചത്. എന്നാല്‍, ഹാപ്പ എക്സ്പ്രസ്, ഗാന്ധിധാം എക്സ്പ്രസ് എന്നിവയ്ക്കു സ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.