 |
| |
| അനധികൃത ഖനനക്കേസ്: 40 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ | | | | ബാംഗളൂര്‍: അനധികൃത ഖനനക്കേസില്‍ കര്‍ണാടക ലോകായുക്ത സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള 40 ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. 257 പേര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബെല്ലാരി ജില്ലയില്‍ 66 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരും ഒരു ഐപിഎസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും. മൂന്നു പേര്‍ മൈസൂര്‍ മിനറല്‍സിലെ ജീവനക്കാരാണ്.
2008 ഡിസംബര്‍ 18- നാണു ലോകായുക്ത ജഡ്ജി എന്‍. സന്തോഷ് ഹെഗ്ഡെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ന്ന് 2011 ജൂലൈ 27-ന് അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
|
|
|