 |
| |
| ദ്രോഗ്ബയുടെ തുടക്കം ഉജ്വലം | | | | ഷാങ്ഹായ്: ചൈനയിലെത്തിയ ഐവറികോസ്റ്റ് ഫുട്ബോള്‍ താരം ദിദിയന്‍ ദ്രോഗ്ബ മികച്ച രീതിയില്‍ തുടങ്ങി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബായ ചെല്‍സിയില്‍ നിന്ന് ദ്രോഗ്ബ കഴിഞ്ഞ മാസമാണ് ഷാങ്ഹായി ഷെന്‍ഹ്വയിലെത്തിയത്. ദ്രോഗ്ബയുടെ ഗോളിലൂടെ ഗ്വാന്‍ഷു ആര്‍ ആന്‍ഡ് എഫുമായി ഷെന്‍ഹ്വ 1-1 സമനില നേടി. ആദ്യ പകുതിയില്‍ കളത്തിലിറങ്ങാതിരുന്ന ദ്രോഗ്ബ രണ്ടാം പകുതിയില്‍ മൈതാനത്തെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ദ്രോഗ്ബ ഗോളും നേടി. 40 വാര ദൂരെനിന്ന് ദ്രോഗ്ബ തൊടുത്ത ഷോട്ട് ഗ്വാന്‍ഷു ക്ളബിന്റെ വലയില്‍ ഭദ്രമായി വിശ്രമിക്കുകയായിരുന്നു. |
|
|