 |
| |
| സിറിയയില്‍ മോസ്കിനു നേരെ ആക്രമണം; 30 മരണം | | | | ഡമാസ്കസ്: സിറിയയിലെ ഹമാ നഗരത്തില്‍ സൈന്യം കനത്ത ആക്രമണം നടത്തി. ഹമായിലെ ഒരു മുസ്ലീം ആരാധനാലയം ലക്ഷ്യമിട്ടായിരുന്നു സിറിയന്‍ സേന ആക്രമണം നടത്തിയത്. സംഭവത്തില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റംസാന്‍ നാളുകളുടെ പ്രാര്‍ഥനയ്ക്കായി ആരാധനാലയത്തില്‍ എത്തിയവരാണ് ആക്രമണത്തിനു ഇരയായത്. മോസ്കിലേയ്ക്കു പ്രവേശിക്കാന്‍ ഒരുങ്ങിയ വിശ്വാസികള്‍ക്കു നേരെ പാഞ്ഞെത്തിയ സൈനിക വാഹനങ്ങള്‍ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടേയ്ക്കുള്ള റോഡുകള്‍ ബ്ളോക്ക് ചെയ്ത ശേഷമായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ 15 പേരെ തിരിച്ചറിഞ്ഞതായും സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും വിമതനേതൃത്വം അറിയിച്ചു. |
|
|