കെപിസിസി ഏകോപന സമിതി ബുധനാഴ്ച വീണ്ടും ചേരും
 
തിരുവനന്തപുരം: വിവാദ വിഷയങ്ങളില്‍ തീരുമാനമാകാഞ്ഞതിനെതുടര്‍ന്ന് ബുധനാഴ്ച വീണ്ടും ചേരാന്‍ തീരുമാനിച്ച് കെപിസിസി ഏകോപന സമിതി പിരിഞ്ഞു. നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമഭേദഗതി, ആറന്‍മുള, നെല്ലിയാമ്പതി, തുടങ്ങിയ വിവാദ വിഷയങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടായതിനെ തുടര്‍ന്നാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്. തിരുവനന്തപുരത്തായിരുന്നു യോഗം ചേര്‍ന്നത്. ബുധനാഴ്ചത്തെ യോഗത്തിന് മുന്നോടിയായി നാളത്തെ യുഡിഎഫ് യോഗവും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.