 |
| |
| പെന്‍ഷന്‍ പ്രായം: യുവാക്കളുടെ വികാരം മാനിക്കാതെ തീരുമാനിക്കില്ലെന്ന് മുഖ്യമന്ത്രി | | | | തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യുവാക്കളുടെ വികാരം മാനിക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായം കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്നും പെന്‍ഷന്‍ പ്രായം 60 വയസാക്കി ഉയര്‍ത്താമെന്നും ധനമന്ത്രി കെ.എം. മാണി രാവിലെ നിയമസഭയില്‍ പറഞ്ഞിരുന്നു. യുവജന സംഘടനകള്‍ക്കിടയില്‍ ഇത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
|
|
|