 |
| |
| സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 22,120 രൂപയായി | | | | കൊച്ചി: സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. 80 രൂപ കൂടി പവന്‍ വില 22,120 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 2,765 രൂപയായി. തിങ്കളാഴ്ചയും പവന് 80 രൂപ കൂടിയിരുന്നു.
ശനിയാഴ്ച സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം 22,360 രൂപയിലെത്തി റെക്കോര്‍ഡിട്ടശേഷം കാര്യമായ മാറ്റമില്ലാതെ തുടര്‍ന്ന വില ജൂലൈയില്‍ വീണ്ടും ഉയരുകയാണ്. |
|
|