 |
| |
| കാഷ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡറെ വധിച്ചു | | | | ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയിലൂണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഹിസ്ബുള്‍ മുജാഹുദ്ദീന്‍ കമാന്‍ഡറെ വധിച്ചു. ഗുലാം നബി വാര്‍ അലിയാസ് എന്ന ഭീകരനെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. കാഷ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ വധിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി ഇയാള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. |
|
|