അഴിമതി: 205 സര്‍ക്കാര്‍ ഓഫീസുകള്‍ നിരീക്ഷണത്തില്‍
 
ന്യൂഡല്‍ഹി: അഴിമതിയുമായി ബന്ധപ്പെട്ട് 205 സര്‍ക്കാര്‍ ഓഫീസുകള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍. അഴിമതിയുമായി ബന്ധപ്പെട്ടു നടപടി നേരിടുന്നവര്‍ ഏറ്റവും കൂടുതല്‍ എക്സൈസ് വകുപ്പിലാണ്. 42 പേര്‍. റെയില്‍വേ മന്ത്രാലയത്തിലെ 19 ഉദ്യോഗസ്ഥര്‍, എസ്ബിഐയിലെ 14 ഉദ്യോഗസ്ഥര്‍, സിന്‍ഡിക്കറ്റ് ബാങ്കിലെ 12 ഉദ്യോഗസ്ഥര്‍, കനറ ബാങ്കിലേയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലേയും 10 ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിജിലന്‍സ് നടപടി നേരിടുന്നവരാണ്.