 |
| |
| ഫോര്‍മുല വണ്‍ ഡ്രൈവര്‍ വിയ്യോട്ടയുടെ വലതു കണ്ണ് നഷ്ടപ്പെട്ടു | | | | ലണ്ടന്‍: മത്സരത്തിനിടെ അപകടത്തില്‍പെട്ട സ്പാനിഷ് ഫോര്‍മുല വണ്‍ വനിതാ ഡ്രൈവര്‍ മരിയ ഡി വിയ്യോട്ടയുടെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 32-കാരിയായ മരിയയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.
കഴിഞ്ഞ ദിവസം കിഴക്കന്‍ ഇംഗ്ളണ്ടില്‍ നടന്ന മത്സരത്തിനിടെയാണ് മാറുഷ്യ ടീം അംഗമായിരുന്ന മരിയയുടെ കാര്‍ അപകടത്തില്‍പെട്ടത്. മത്സരശേഷം വാഹനം പരിശോധനയ്ക്കായി വശത്തു നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ വാഹനത്തിന് വേഗമേറുകയും സഹായിക്കാനെത്തുന്ന വാഹനത്തില്‍ മരിയയുടെ കാര്‍ ഇടിക്കുകയുമായിരുന്നു. ഈയവസരത്തില്‍ മരിയ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഫോര്‍മുല വണ്‍ കാറോട്ടക്കാരന്‍ എമിലിയോ ഡി വിയ്യോട്ടയുടെ പുത്രിയാണ് മാരിയ.
|
|
|