 |
| |
| എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി സുപ്രീംകോടതിയിലേക്ക് | | | തൊടുപുഴ: രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ രജിസ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഇടുക്കി ജില്ലാസെക്രട്ടറിയായിരുന്ന എം.എം.മണി. സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇക്കാര്യം നിയമവിദഗ്ധരുമായി സംസാരിച്ചുവെന്ന് മണി പറഞ്ഞു.
അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മണി പറഞ്ഞു. വിവാദ പ്രസംഗങ്ങളുടെ പേരില്‍ പോലീസ് രജിസ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന മണിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. മണിയുടെ പ്രസംഗം ജനാധിപത്യത്തിന്റെ മരണമണിയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. |
|
|