 |
| |
| പി.സി.തോമസ് വിഭാഗം ഇനിമുതല്‍ കേരളാ കോണ്‍ഗ്രസ് | | | ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് എന്ന പേര് ഉപയോഗിക്കാന്‍ പി.സി.തോമസിന്റെ കേരളാ കോണ്‍ഗ്രസ് ലയന വിരുദ്ധ വിഭാഗത്തിന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവാദം നല്‍കി. നേരത്തെ കേരളാ കോണ്‍ഗ്രസ് എന്ന പേര് ഉപയോഗിച്ചിരുന്നത് കേരളാ കോണ്‍ഗ്രസ് -ജോസഫ് വിഭാഗമായിരുന്നു. ജോസഫ് ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസ് -എമ്മില്‍ ലയിച്ചതിനെതുടര്‍ന്നാണ് പി.സി.തോമസ് വിഭാഗം പേരിനായി അവകാശവാദവുമായി രംഗത്തെത്തിയത്.
തങ്ങളുടെ പാര്‍ട്ടി, കേരളാ കോണ്‍ഗ്രസ് -എമ്മില്‍ ലയിച്ച സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എന്ന പേര് മറ്റൊരു പാര്‍ട്ടിക്കും നല്‍കരുതെന്ന ജോസഫ് വിഭാഗത്തിന്റെ അഭ്യര്‍ഥന നിരസിച്ചാണ് പി.സി.തോമസ് ഗ്രൂപ്പിന് പേര് അനുവദിച്ചത്. മാതൃസംഘടനയില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്നും മറ്റൊരു പാര്‍ട്ടിയുമായും തങ്ങള്‍ ലയിച്ചിട്ടില്ലെന്നും ഇതിനാല്‍ പേര് ഉപയോഗിക്കാന്‍ അവകാശം തങ്ങള്‍ക്കാണെന്നുമായിരുന്നു പി.സി.തോമസ് ഗ്രൂപ്പിന്റെ വാദം. |
|
|