 |
| |
| പോലീസുകാരന്‍ കുത്തേറ്റു മരിച്ച സംഭവം: പ്രതിക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു | | | | കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ രാത്രികാല പരിശോധനക്കിടെ പോലീസുകാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിക്കായി പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പോലീസുകാരനെ കുത്തിയത് ആട് ആന്റണി തന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുണ്ടറ കുമ്പളം സ്വദേശിയായ വര്‍ഗീസ് ആന്റണിയെന്ന ആട് ആന്റണി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. |
|
|