പ്രണാബ് കോണ്‍ഗ്രസിലെ സൂപ്പര്‍ പവറെന്ന് ബാല്‍ താക്കറെ
 
മുംബൈ: കോണ്‍ഗ്രസിലെ സൂപ്പര്‍ പവറാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയായ പ്രണാബ് മുഖര്‍ജിയെന്ന് ശിവസേനാ തലവന്‍ ബാല്‍ താക്കറെ. പ്രണാബ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നത് പ്രതിപക്ഷത്തിനും സന്തോഷം പകരുന്ന കാര്യമാണെന്നും താക്കറെ പറഞ്ഞു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലെ സൂപ്പര്‍ പവറായിരുന്ന പ്രണാബ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ ദുര്‍ബലമാവുമെന്നതാണ് പ്രതിപക്ഷത്തെ സന്തോഷിപ്പിക്കുന്നതെന്നും പാര്‍ട്ടി മുഖപത്രമായ സാമ്നയിലെഴുതിയ മുഖപ്രസംഗത്തില്‍ താക്കറെ വ്യക്തമാക്ക#ുി. മുഖര്‍ജി മിസൈല്‍ മനുഷ്യനല്ലെങ്കിലും അണുബോംബിനേക്കാള്‍ ഒട്ടും പിന്നിലല്ലെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് തൃണമൂല്‍ നിര്‍ദേശിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരെടുത്ത് പറയാതെ താക്കറെ വ്യക്തമാക്കി.